ജാഫറലി പാലക്കോട്
റിയാദ്: സ്‌പോണ്‍സറില്‍ നിന്നും ചാടി പുറത്ത് ജോലി ചെയ്തതിന്റെ പേരില്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതിരുന്ന പത്തനാപുരം പുന്നല സ്വദേശി അബ്ദുസ്സമദ് റാവുത്തര്‍ റിയാദിലെ സാമൂഹൃ പ്രവര്‍ത്തകരുടേയും
ഡീപ്പോര്‍ട്ടേഷന്‍ മേധാവിയുടേയും സഹായത്താല്‍ അവസാനം നാട്ടിലേക്ക് തിരിച്ചുപോയി. എട്ട് മാസത്തോളം ജോലി ചെയ്തിട്ടും വേതനമൊന്നും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അബ്ദുസ്സമദിന് സ്‌പോസറില്‍നിന്നും

ണ്‍ ഒളിച്ചോടിപോകേണ്ടിവന്നത്.
2008ല്‍ അമ്പതിനായിരം രുപ കൊടുത്ത് ഒരു നാട്ടുകാരനില്‍നിന്നായിരുന്നു വിസ കരസ്ഥമാക്കിയത്. എഴുന്നൂറ് റിയാല്‍ ശമ്പളം, ഭക്ഷണം, താമസ സൗകരൃം എന്നിവയായിരുന്നു വാഗ്ദാനം. വീട്ടു DRIVER ജോലിക്കാരനായിട്ടായിരുന്നു റിയാദില്‍ എത്തിയത്. എന്നാല്‍ എട്ട് മാസം കഴിഞ്ഞിട്ടും ശമ്പളവും താമസ സൗകരൃവും നല്‍കാത്തതിനെ തുടര്‍ന്നും ഡ്രൈവിംഗ് ലൈസിനൊ ഇകാമ എന്ന തിരിച്ചറിയല്‍ രേഖയൊ നല്‍കാത്തതിനെ തുടര്‍ന്നും ഗതൃന്തരമില്ലാതെ സ്‌പോണ്‍സറെ വിട്ട് ഒളിച്ചോടിപോകേണ്ടിവന്നു.
സ്‌പോണ്‍സര്‍ അറിയാതെ ലഭൃമായ ജോലികളെല്ലാം കുറഞ്ഞ ശമ്പളത്തിന് ചെയ്ത് നാട്ടിലെ കുടുംബത്തിന് തെല്ലാരാശ്വാസം നല്‍കി കഴിഞ്ഞുകുടുന്നതിനിടയിലാണ് കാലിനുബാധിച്ച അസുഖം തുടര്‍ന്നും ജോലി ചെയ്യന്‍ തടസ്സമായത്. ഇക്കാമയും പാസ്‌പോര്‍ട്ടും ഇല്ലാത്തതിനാല്‍ നല്ല ചികില്‍സതേടി ആശുപത്രിയില്‍ ചെല്ലാനും കഴിയാതെയായി. അതോടൊപ്പം താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലെത്താനുള്ള വഴിയും മുടങ്ങി. ഇതിനിടയില്‍ സൗദി ഗവണ്‍മെന്റ് പൊതുമാപ്പ് പ്രഖൃാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സാമൂഹൃ പ്രവര്‍ത്തകരുടെ ശ്രമ ഫലമായി ഇന്തൃന്‍ എംബസിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. സ്‌പോണ്‍സറില്‍നിന്നും ചാടിപ്പോയവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്ലൃം ലഭിക്കാത്തിനാല്‍ പല ഏജന്റുമാരേയും വളഞ്ഞ വഴിക്ക് സമിപിച്ചെങ്കിലും ഏറെ നാള്‍ അതിനുവേണ്ടി നടന്ന് സമയം പാഴായത് മാത്രം മിച്ചം.
ഇതിനിടയിലാണ് കെ.ആര്‍.ഡബ്‌ളിയു പ്രവര്‍ത്തകരായ ഷിബു പത്താപുരം, ബഷീര്‍ പാണക്കാട് തുടങ്ങിയവരെ കണ്ട് മുട്ടിയതും ഇന്തൃന്‍ എംബസിയുമായി ബന്ധപ്പെടുന്നതും. ഇന്തൃന്‍ എംബസി അംഗികാര പത്രം നല്‍കിയതിന്റെ വെളിച്ചത്തില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചുവെങ്കിലും ഇദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്ന കാരൃത്തില്‍ സ്‌പോണ്‍സര്‍ നിസ്സഹകരിക്കയായിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്റെര്‍ മേധാവി മുഖേന സ്‌പോണ്‍സറെ ബന്ധപ്പെട്ടിടും ഫലമുണ്ടായില്ല. സ്‌പോണ്‍സര്‍ സഹകരിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്‍െര്‍ മേധാവി മുന്‍കൈ എടുത്ത് അബ്ദുസ്സമദിന്റെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റടിപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ ദിവസം അബ്ദുസ്സമദ് എയര്‍ ഇന്തൃാ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു.
ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807
കഷ്ടപ്പെടുന്നവർക്ക് സഹായം... അഭിനന്ദനീയം
ReplyDelete