Wednesday, March 16, 2011

ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ചയും നേരിയ തോതില്‍ മഴ വര്‍ഷിച്ചു.


ജിദ്ദ: കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്‌പോലെ ജിദ്ദ, ബഹ്‌റ, തായിഫ്, മക്ക, അല്‍ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെയും ഉച്ചക്കുമായി വീണ്ടും മഴ പെയ്തു. ചിലയിടങ്ങളില്‍ ചെറിയതോതിലും മറ്റിടങ്ങളില്‍ സാമാനൃം തരക്കേടില്ലാത്ത മഴ ലഭിച്ചതായാണ് വിവിധയിടങ്ങളില്‍നിന്നും ലഭിച്ച വിവരം. എന്നാല്‍ മഴ പെയ്ത എല്ലായിടങ്ങളിലും കുറഞ്ഞ സമയം മാത്രമെ നീണ്ടിനിന്നുള്ളൂ. ചിലയിടങ്ങളില്‍ ചെറിയ ശബ്ധത്തോടെ ഇടിമുഴക്കവും ഉണ്ടായി.
ജിദ്ദക്ക് വെളിയില്‍, കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ബഹറ എന്ന ഗ്രാമത്തിലാണ്(ഈ വാര്‍ത്ത ടൈപ്പ് ചെയ്യുന്ന സൗദി സമയം അഞ്ചുമണിവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം) ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 20 മുതല്‍ 30 സെന്റെീമീറ്റര്‍ വരെ മഴയുണ്ടാകുമെന്ന് നേരത്തെതന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാവിലെ മുതല്‍ തന്നെ ജിദ്ദയടക്കമുള്ള പ്രദേശങ്ങളില്‍ അന്തരീക്ഷം മുടികെട്ടിയ അവസ്തയിലായിരുന്നു. ഇടക്ക് വെയിലുദിക്കുകയും വീണ്ടും വെയില്‍ അപ്രതൃക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം രാത്രിയെ ഓര്‍മ്മിപ്പിക്കും വിധം ഇരുളടഞ്ഞ അന്തരീക്ഷമായിരുന്നു. എല്ലായിടത്തും കാര്‍മേഘം മഴപെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്നത്‌പോലെ തോന്നിച്ചു.
വരുന്ന മൂന്നാല് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റടിക്കാനും ചെറിയ തോതില്‍ വീണ്ടും മഴ പെയ്യാനും സാധൃതയുണ്ടെന്നും കരുതിയിരിക്കണമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മീഡിയാ വക്താവ് ഹുസൈന്‍ അല്‍ കഹ്ത്താനി വിണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാളെയും (വൃാഴാഴ്ച) മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ ജിദ്ദയിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക. പ്രളയ സാധൃത കണക്കിലെടുത്ത് ഉമ്മുല്‍ ഖൈര്‍, ഉല്‍നഖീല്‍ തുടങ്ങിയ ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. റബര്‍ ബോട്ടടക്കമുള്ള കാരൃങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രളയ ദുരന്തമുണ്ടായിരുന്ന ജനുവരി 26ന് 111 മില്ലീമീറ്റര്‍ മഴയായിരുന്നു ജിദ്ദയില്‍ ലഭിച്ചിരുന്നത്. എന്നാല്‍ 30 മില്ലീമീറ്റര്‍വരെയാണ് എന്നലത്തെ മഴയുടെ തോത്.
സിവില്‍ ഡിഫന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്‌ക്കൂളുകള്‍ നേരത്തെ വിട്ടിരുന്നു. ഇന്ന്(ബാധനാഴ്ച) സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കൂളിന് അവധി നല്‍കിയിരുന്നു. എന്നാല്‍ പന്ത്രണ്ടാം ക്‌ളാസ് സി.ബി.എസ്.ഇ പരീക്ഷ മാറ്റമില്ലാതെ നടന്നു. ഇന്ന്(ബുധനാഴ്ച) നടത്താനിരുന്ന ഒമ്പതാംക്‌ളാസ് പരീക്ഷഈ മാസം 20ലേക്കു മാറ്റി. കെ.ജി വിഭാഗം പാരന്റ്‌സ് ടീച്ചേഴ്‌സ് കൂടിക്കാഴ്ചയും ഈ മാസം 21ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. മിക്ക സ്വകാരൃ സ്‌ക്കൂളുകളും അവധി നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി രാത്രിയിലും പ്രഭാതത്തിലും ജിദ്ദയില്‍ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. പകല്‍ സയമത്ത് പൊടിക്കാറ്റുണ്ടായതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത് കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളം കൊട്ടാന്‍ സാധയതയുള്ള സ്തലങ്ങളില്‍നിന്നും അധികൃതര്‍ ജനങ്ങളെ മാറിതാമസിച്ചിട്ടുണ്ട്.
ഫോട്ടോ: ബുധനാഴ്ച ജിദ്ദയിലുണ്ടായ മഴയില്‍ നനഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നു.

No comments:

Post a Comment