റിയാദ്: പന്ത്രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ മരണമടഞ്ഞ ആലപ്പുഴ സക്കരിയ്യ ബസാറില്‍ ബിസ്മില്ല മന്‍സിലില്‍ ഏ.എം.അഷ്‌റഫിന്റെ വിധവ പ്രവാസി മലയാളികളുടെ സഹായം തേടുന്നു. മകളുടെ വിവാഹത്തിനായുള്ള സഹായാഭൃര്‍ത്ഥനയുമായാണ് ഈ വിധവ പ്രവാസി സമൂഹത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത്.
1998ല്‍ റിയാദില്‍നിന്നും അല്‍ ഹസയിലേക്ക് ജോലിയാവശ്വാര്‍ത്ഥം പോകവേയാണ് വാഹനാപകടത്തില്‍ അഷ്‌റഫ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ഒടകവുമായി കൂട്ടിയിടിച്ചായിരുന്നു മരണം. റിയാദിലുള്ള സൗദ് അല്‍ ഖഹ്ത്താനി എന്ന കമ്പനി ജോലിക്കാരനായിരുന്നു.
അഷ്‌റഫിന്റെ മരണത്തോടെ അന്ന് എട്ടുവയസ്സുകാരിയായ മകളെ പോറ്റാന്‍ ഭാരൃ ബീന ഏറെ കഷ്ടപ്പെട്ടു. ഒരു സ്വകാരൃ കമ്പനിയില്‍നിന്നും ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടായിരുന്നു ഇതുവരെ മകളേയും കൊണ്ട് ജീവിതം മുന്നോട്ട് നയിച്ചത്. മകളുടെ പഠനത്തിനും ദൈനദിന ജീവിതത്തിനും ഈ വരുമാനം തികയുമായിരുന്നില്ലെങ്കിലും ഭരത്താവിന്റെ അപകട മരണത്തിന് മുമ്പില്‍ പകച്ചുനിന്ന ബീന ജീവിതം ഒരുവിധം തള്ളിനീക്കുകയായിരുന്നു.
കമ്പനി ജോലിക്കിടയില്‍ സംഭവിച്ച അപകട മരണമായതിനാല്‍ ഭര്‍ത്താവിന് കമ്പനിയില്‍ നിന്നും ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്ലൃത്തിനായി ബീന മുട്ടാത്ത വാതിലുകളില്ല. അപകടം സംഭവിച്ചത് രാത്രി ആയതിനാല്‍ ഒട്ടകത്തിന്റെ ഉടമസ്ഥന്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് എംബസി വഴിയും പരാതി നല്‍കിയെങ്കിലും ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇതുവരെ നഷ്ടപരിഹാരം ലഭൃമായില്ല. മാറിമാറിവന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതികളയച്ച് കൈ കുഴഞ്ഞുവെന്നല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.
കഷ്ടപ്പാടുകള്‍ക്കിടയിലും മകളെ സിവില്‍ എങ്ങിനീയര്‍ വരെ പഠിപ്പിക്കാന്‍ ബീനക്കായി. ഇപ്പോള്‍ ഇരുപത് വയസ്സ് കഴിഞ്ഞ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കയാണ്. എന്നാല്‍ വിവാഹത്തിനായുള്ള തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ ഈ വിധവ പരിഭ്രമത്തോടെ കനിവുള്ള പ്രവാസികളിലേക്ക് പ്രതീക്ഷയോടെ കൈനീട്ടുകയാണ്. താങ്ങും തണലുമായിരുന്ന ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കഴിഞ്ഞ കാലമത്രയും നിശ്ചദാര്‍ഡൃത്തോടെ മകളെ പഠിപ്പിക്കാനും ജീവിതം മുന്നോട് നിക്കാനും സാധൃമായതുപോലെ പ്രവാസികളുടെ കൂടെ സഹായ സഹകരണമുണ്ടെങ്കില്‍ മകളുടെ വിവാഹം നല്ല നിലയില്‍ നടത്തിക്കാന്‍ സാധിക്കുമെന്ന് ഈ വിധവ വിശ്വസിക്കുന്നു. സ്വകാരൃ കമ്പനിയില്‍നിന്നും ലഭിക്കുന്ന തുഛമായ സംഖൃ ഒന്നിനും തികയില്ല. സഹായം നല്‍കാന്‍ താല്‍പരൃമുള്ളവര്‍ ഷഫ്‌ന, എ, സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്തൃ, ബീച്ച് ബ്രാഞ്ച്, ബ്രാഞ്ച് നമ്പര്‍: 802, ആലപ്പുഴ, അക്കൗണ്ട് നമ്പര്‍ 31482917302 എന്ന അങ്കൗണ്ടിലേക്ക് സഹായമയക്കാവുന്നതാണ്. കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് സൗദിയിലെ കൊറിയാത്ത് ആസ്ഥാനമായുള്ള ഹോംലി ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി എമിഗ്രന്‍സ് (ഹോം) പ്രസിഡണ്ട് യു.എം കബീര്‍, മൊബൈല്‍: 0507595233 എന്ന വിലാസത്തിലും ബന്ധപ്പെടാം.
ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807
No comments:
Post a Comment