
ജാഫറലി പാലക്കോട്
റിയാദ്: പ്രവാസി സംഘടനകള്‍ നിരന്തരം മുന്നറിയിപ്പു നല്‍കിയിട്ടും ലഭിക്കുന്ന വിസകളുടെ ആധികാരികതയും ജോലി സ്ഥലത്തെ കുറിച്ചും സ്‌പോണ്‍സറെ കുറിച്ചും വൃക്തമായി ചോദിച്ചറിയാതെ ഇവിടെ എത്തി മരുഭൂരിയില്‍ കഷ്ടത അനുഭവിക്കുന്നവരുടെ കഥ വെറും തുടര്‍കഥകളായി നീളുന്നു. ഇത്തരം ഹതഭാഗൃര്‍ക്ക് പലപ്പോഴും നാട്ടില്‍ തിരിച്ചെത്താന്‍ തുണയാകുന്നത് സ്വന്തം ജോലിക്കിടയില്‍ ലഭൃമാകുന്ന ഇത്തിരി സമയത്തിനുള്ളില്‍ പ്രതിഫലമാഗ്രഹിക്കാതെ പ്രവൃത്തിക്കുന്ന സാമൂഹൃ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സേവനം മാത്രമാണ്. മലപ്പുറം ജില്ലയില്‍നിന്നും തൊഴില്‍തേടി ഇവിടെ എത്തിയ വാസുദേവന് അവസാനം നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചതും റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ഡബ്‌ളിയു പ്രവര്‍ത്തകരുടെ സേവന മനസ്സുകൊണ്ട് മാത്രമാണ്.
മുന്ന് വര്‍ഷം മുമ്പാണ് അമ്പത്തി മൂന്നുകരനായ വാസുദേവന്‍ സൗദിയിലെത്തിയത്. സ്വന്തമല്ലാത്ത പത്ത് സെന്റെിലെ ചെറിയൊരു പുരയിടത്തിലായിരുന്നു പ്രായമായ നാല് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഭാരൃയുമടങ്ങുന്ന വാസുദേവന്റെ കുടുംബം താമസീക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹാജിയാര്‍ക്ക് വിറ്റതായിരുന്നു ഈ സ്ഥലവും പുരയും എങ്കിലും ഹാജിയാരുടെ കാരുണൃം കൊണ്ട് വര്‍ഷങ്ങളായി വാടകയൊന്നും നല്‍കാതെ ഈ കുടിലില്‍ തന്നെയായിരുന്നു താമസം. ഇതിനിടയില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയച്ചു. അവശേഷിക്കുന്ന രണ്ട് പെണ്‍മക്കളേയും വിവാഹം കഴിപ്പിച്ചയക്കാനും ഒരു പുരയിടം സ്വന്തമാക്കാനും ആഗ്രഹിച്ചുകൊണ്ടാണ് സൗദിയിലേക്ക് വിമാനം കയറിയത്. മെഷീന്‍ ഓപ്പറേറ്റര്‍ ജോലിയെന്ന് പറഞ്ഞാണ് ട്രാവല്‍ ഏജന്റ് വിസ നല്‍കിയതെങ്കിലും ഇവിടെ എത്തിയപ്പോഴാകട്ടെ ലഭിച്ചത് മരുഭൂമിയില്‍ ആടുകളേയും പശുക്കളേയും മേച്ചുനടക്കുന്ന ജോലിയായിരുന്നു. മക്കാ മദീനാ റോഡില്‍ ഏതോ ഉള്‍പ്രദേശത്തായിരുന്നു പ്രസ്തുത ജോലി. 300 ഓളം അടുകളും പത്തോളം പശുക്കളുമായിരുന്നു മരുഭൂമിയില കൂട്ടിനുണ്ടായിരുന്നത്.
കിടക്കാന്‍ ഇടമില്ലാതെയും കഴിക്കാന്‍ വെള്ളമൊ ഭക്ഷണമൊ ലഭിക്കാതെ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ കഴിച്ചുകൂട്ടുകയായിരുന്നു. മരുഭൂമിയില്‍ ഒരിടത്ത് ദിവസങ്ങളോളം കെട്ടിക്കിടന്ന വെള്ളം കുടിച്ചും പശുക്കള്‍ക്ക് നല്‍കുന്ന ഉണക്ക റൊട്ടി വെള്ളത്തില്‍ മുക്കി കുതിര്‍ത്ത് കഴിച്ചുമായിരുന്നു ജീവിതം. ഒരുമാസത്തോളം സഹിച്ച വാസുദേവന്‍ ഇനിയും ഇവിടെ പിപടിച്ചുനില്‍ക്കാന്‍ സാധൃമല്ലെന്ന് ബോധൃമായതിനെ തുടര്‍ന്ന് അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. സന്ധൃാ സമയത്ത് അവിടെനിന്നും പാലായനം തുടങ്ങിയ വാസുദേവന്‍ ഏഴ് മണിക്കൂര്‍ നേരം മരുഭൂമിയിലുടെ നടന്നശേഷം റോഡ് കണ്ടെത്തുകയും തുടര്‍ന്ന് കുറച്ചകലെയുണ്ടായ ഒരു പള്ളിക്കരികെ അഭയം തേടുകയും ചെയ്്തു. പള്ളിയില്‍നിന്നും പ്രഭാത നിസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവരില്‍ കണ്ടെത്തിയ ഒരു മലയാളി ഡ്രൈവര്‍ അദ്ദേഹത്തെ റിയാദിലെത്തിക്കുകയുമായിരുന്നു.
റിയാദിലെത്തിയശേഷം ഹോട്ടല്‍, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തുവെങ്കിലും നാളുകള്‍ എണ്ണിതീര്‍ക്കാമെന്നല്ലാതെ യാതൊരു രേഖകളും കൈവശമില്ലാത്തതിനാല്‍ നല്ല ജോലിയില്‍ പ്രവേശിക്കാനൊ സമ്പാദിക്കാനെ സാധൃമല്ലെന്ന മനസ്സിലാക്കിയതിനെ തുടര്‍ന്ന് സാമൂഹൃ പ്രവര്‍ത്തകരായ ഷിബു പത്തനാപുരം, ലത്തീഫ് തെച്ചി, ബഷീര്‍ പാണക്കാട് എന്നിവരെ ബന്ധപ്പെടുകയും നാട്ടിലെത്താന്‍ സഹായിക്കണമെന്നാവശൃപ്പെടുകയും ചെയ്തു. സാമൂഹൃ പ്രവര്‍ത്തകര്‍ ഏറെ ശ്രമിച്ചിട്ടും സ്‌പോണ്‍സറെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്തൃന്‍ എംബസി സാമൂഹൃ ക്ഷേമ വിഭാഗത്തില്‍ ബന്ധപ്പെടുകയും സാമൂഹൃ പ്രവര്‍ത്തകരുടെ ശ്രമ ഫലമായി എമര്‍ജന്‍സി, താല്‍കാലിക സ്‌പോണ്‍സര്‍ഷിപ്പ് കത്ത് തുടങ്ങിയവ കരസ്ഥമാക്കി കഴിഞ്ഞ ദിവസം എയര്‍ ഇന്തൃാ വിമാനത്തില്‍ വാസുദേവനെ നാട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
നാട്ടിലുള്ള സന്നദ്ധ സംഘടനകളും ജനങ്ങളില്‍ ബോധവല്‍ക്കരണം ഉണ്ടാക്കിയാലെ ഇത്തരം വിസകളിലെത്തി കബളിക്കപ്പെടുന്നവരുടെ എണ്ണത്തിന് കുറവുണ്ടാവുകയുള്ളു എന്നാണ് പ്രവാസി സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.
ഫോട്ടോ: വാസുദേവന്‍.
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍
No comments:
Post a Comment